Latest NewsIndia

ബിയര്‍ നല്‍കാത്തതിനു 40 കാരിക്ക് നേരെ യുവാവ് വെടിയുതിർത്തു

ന്യൂ ഡൽഹി : ബിയര്‍ നല്‍കാത്തതിനു 40 കാരിക്ക് നേരെ യുവാവ് വെടിയുതിർത്തു. ന്യൂ ഡൽഹിയിലെ ജഹാഗിര്‍പുരിയിൽ ജൂണ്‍ ഏഴിനാണു സംഭവം നടന്നത്. വികാസ് മിശ്ര (24), പങ്കജ് (23), മിന്‍റൂ(22) എന്നിവര്‍ ഇവരുടെ വീട്ടിലെത്തി ബിയര്‍ ആവശ്യപ്പെട്ടപ്പോൾ  ബിയര്‍ ഇല്ലെന്ന്  സ്ത്രീ  പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വികാസ് മിശ്ര വെടിയുതിർക്കുകയുമായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീ അപകടനില തരണം ചെയ്തെന്നു ഡോക്ടർമാർ അറിയിച്ചു. ഭല്‍സ്വാ ഗ്രാമത്തില്‍ നിന്നും പ്രതികളായ മൂന്നുപേരെയും പിടികൂടി. സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത വികാസ് മിശ്ര വലിയ ക്രിമിനലാണെന്നും 15 ദിവസങ്ങള്‍ക്ക് മുമ്ബ് മറ്റൊരാളെ യുവാവ് വെടിവെച്ചിരുന്നെന്നും പോലീസ് അറിയിച്ചു. അതോടൊപ്പം തന്നെ മുന്‍പ് ഈ സ്ത്രീ മദ്യം കടത്ത് നടത്തിയിരുന്നെങ്കിലും ഒരുവര്‍ഷം മുന്‍പ് ഇത് അവസാനിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button