KeralaLatest News

ശബരിമല നട തുറന്നു

ശബരിമല: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ശ്രീകോവില്‍ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകവും നടക്കും. 5.15ന് മഹാഗണപതി ഹോമം ആരംഭിക്കും. 7.30 ന് അത്താഴപൂജയും തുടര്‍ന്ന് പ്രതിഷ്ഠാ വാര്‍ഷിക ദിന പൂജകളും നടത്തും. സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നിവയും പ്രതിഷ്ഠാദിനത്തില്‍ അയ്യപ്പസന്നിധിയില്‍ നടക്കും. വൈകുന്നേരം 6.30 ന് ദീപാരാധന നടത്തും. രാത്രി 9.20ന് അത്താഴപൂജ കഴിഞ്ഞ് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button