CricketLatest News

ധവാന് പകരം ആരെ ടീമിലെടുക്കുമെന്ന പ്രതിസന്ധിയിൽ ടീം ഇന്ത്യ; ഋഷഭിനെ പരിഗണിക്കണമെന്ന് ഇംഗ്ലീഷ് താരം

ലണ്ടന്‍: പരിക്കേറ്റ് ഇന്ത്യയിലേക്ക് മടങ്ങിയ ശിഖർ ധവാന് പകരം ആരെ ടീമിലെടുക്കും എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരെയാണ് ധവാന് പകരക്കാരായി പരിഗണിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഋഷഭ് പന്തിനാണ്. ഇതിനിടെ ഋഷഭ് പന്തിനെ എത്രയും പെട്ടെന്ന് ടീമിലുള്‍പ്പെടുത്താനുള്ള നിര്‍ദേശവുമായി ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തുവന്നു. കെ.എല്‍ രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യട്ടെ എന്നും നാലാം നമ്പറില്‍ ഋഷഭ് പന്ത് കളിക്കട്ടെ എന്നും താരം പറയുകയുണ്ടായി.

അതേസമയം ധവാന് പകരം ഋഷഭ് പന്തിനെയോ അജിങ്ക്യ രഹാനെയെയോ ടീമിലേക്ക് വിളിക്കണമെന്നാണ് ഹർഭജൻ സിങ് പറയുന്നത്. ഒരു സീനിയര്‍ താരത്തെയാണ് ടീം നോക്കുന്നതെങ്കില്‍ രഹാനെ ആയിരിക്കും നല്ലതെന്നും ഹര്‍ഭജന്‍ പറയുന്നു. ഞായറാഴ്ച ഓസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് ധവാന് പരിക്കേറ്റത്. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട് ധവാന്റെ ഇടതു കൈവിരല്‍ നീരുവന്ന് വീര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button