Latest NewsMobile PhoneTechnology

ഈ മോഡൽ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി

പോകോ എഫ് 1 സ്മാർട്ട് ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി. 19,999 രൂപയായിരുന്നു ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡൽ 17,999യ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഷാവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫ്ളിപ്കാര്‍ട്ടിലൂടെയും ഈ വിലയ്ക്ക് ഫോൺ സ്വന്തമാക്കാവുന്നതാണ്. ഈ ഓഫര്‍ ജൂണ്‍ 9 വരെ മാത്രമേ ലഭ്യമാകൂ. POCOPHONE F1

ആറ് ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് അടുത്തിടെ 20,999 രൂപയാക്കി കുറച്ചിരുന്നു. സ്റ്റീല്‍ ബ്ലൂ, റോസ്സോ റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. ഫ്ളിപ്കാര്‍ട്ടില്‍ എക്സ്ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button