Latest NewsKerala

അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു

തൃശ്ശൂര്‍: പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.  ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തിമിലയില്‍ വിസ്മയം തീര്‍ത്ത കലാരാരാനായ പരമേശ്വര മാരാര്‍ ഏറെക്കാലം തൃശ്ശൂര്‍ പൂരത്തിന്റെ മേള പ്രമാണിയായിരുന്നു.

തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ ജനിച്ച അദ്ദേഹം കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യബാച്ചില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ് പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ അധിക പരിശീലനം നേടി. തിമിലയില്‍ ഏറെ പ്രശസ്തരായ ശിക്ഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button