KeralaLatest News

ട്രെയിനിൽ ചൂടുകൂടി ആളുകൾ മരിച്ച സംഭവം ; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

ഡൽഹി : ട്രെയിനിൽ ചൂടുകൂടി നാലുപേർ മരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.കേരള എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം നടന്നത്. തമിഴ്നാട്ടിൽ നിന്നും ആഗ്ര, വാരാണസി എന്നിവിടങ്ങളിലേക്ക് യാത്ര പോയ സംഘത്തിൽപെട്ടവരാണ് മരിച്ചത്. ചൂട് സഹിക്കാനാവാതെയുള്ള അസ്വസ്ഥകളാണ് കൂടെയുള്ളവരുടെ മരണത്തിന് കാരണമായതെന്ന് ട്രെയിനിൽ ഉണ്ടായിരുന്നു കോഴിക്കോട് സ്വദേശി രുക്മിണി പറഞ്ഞു.

ട്രെയിൻ ആഗ്രയിൽ നിന്ന് യാത്ര തുടങ്ങിയ ഒന്നര മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. പ്രായമായവർക്ക് വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി തുടർന്ന് റെയിൽവേ വിവരം അറിയിക്കുകയായിരുന്നു. ഝാൻസിയിൽ എത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നിർജലീകരണം മൂലം ഉണ്ടായ ശാരീരിക പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് മെഡിക്കൽ റിപ്പോർട്ട്.

ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ, എന്നിവരാണ് മരിച്ചത്.എല്ലാവരും 70 വയസ്സിനു മുകളിൽ പ്രായമായുള്ളവരാണ്. അതേസമയം മരിച്ച നാല് യാത്രക്കാരുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഊട്ടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം വിമാനമാർഗ്ഗം കോയമ്പത്തൂരിലാണ് എത്തിക്കുക.മറ്റു രണ്ട് പേരുടെ മൃതദേഹങ്ങൾ റോഡ് മാർഗ്ഗം തമിഴ്നാട്ടിൽ എത്തിക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button