News

ശമ്പളം സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കുവൈറ്റ് മന്ത്രാലയം

കുവൈറ്റ് സിറ്റി : ശമ്പളം സംബന്ധിച്ച് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി കുവൈറ്റ് മന്ത്രാലയം .ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ജീവനക്കാരുടെ ശമ്പളം നല്‍കിയില്ലെങ്കില്‍ ഫയല്‍ മരവിപ്പിക്കുമെന്നാണ് മാന്‍ പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി കരാറുകാര്‍ക്കും ചെറുകിട ബിസിനസ് സംരംഭകര്‍ക്കും ബാധകമാകുന്നതാണ് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കിയിരിക്കണം. എട്ടാം തീയതിയായിട്ടും ശമ്പളവിതരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളുടെ ഫയല്‍ മരവിപ്പിക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button