News

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ-ചൈന രാഷ്ട്രങ്ങളുമായി അതി പ്രധാന ചര്‍ച്ചയ്ക്ക്

ബിഷ്‌കേക് : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ-ചൈന രാഷ്ട്രങ്ങളുമായി അതി പ്രധാന ചര്‍ച്ചയ്ക്ക് . ബിഷ്‌കേക് ഉച്ചകോടിക്കിടയിലാണ് ഇരു രാജ്യങ്ങളുമായും തന്ത്രപ്രധാന ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് എന്നിവരുമായാണ് കൂടിക്കാഴ്ചകള്‍ നടത്തുക. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടില്‍ ഇതുവരെ അയവു വന്നിട്ടില്ല. അതേസമയം പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിക്കണമെന്ന് ചൈനീസ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഗ്ളോബല്‍ ടൈംസ് ദിനപത്രം നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് ഇക്കാര്യത്തില്‍ ചൈന മധ്യസ്ഥത്തിന് ഒരുക്കമാണെന്ന സൂചനകളാണ് പുറത്തു വിടുന്നത്.

കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിയില്‍ ആതിഥേയ രാജ്യത്തിന് പുറമെ ഇന്ത്യ, റഷ്യ, ചൈന, ഉസ്ബെക്കിസ്ഥാന്‍, താജികിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പാകിസ്ഥാനുമായി ഉച്ചകോടിക്കിടയില്‍ ചര്‍ച്ചയുണ്ടാവില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button