KeralaLatest News

മുസ്ലീങ്ങൾക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌​ പി.സി ജോര്‍ജ്

കോട്ടയം: മുസ്ലീങ്ങൾക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌​ പി.സി ജോര്‍ജ്. തന്റേതായി പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്​തതയാള്‍ തന്നെ നിരവധി തവണ വിളിച്ചിരുന്നു. എന്നാൽ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ തന്നെ സ്​ഹേിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന്​ ദു:ഖവും അമര്‍ഷവുമുണ്ടാക്കിയെന്ന്​ മനസ്സിലാക്കുന്നുവെന്നും പ്രസ്​തുത വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ്​ വ്യക്തമാക്കി.

ഈരാറ്റുപേട്ടയിലെ മുസ്ലീം സമൂഹത്തിന്റെ അഭിവൃദ്ധിക്കായി നാലുപതിറ്റാണ്ടുകാലം ശബ്​ദിച്ച തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഇതിന്റെ ഭാഗമായി താന്‍ പ​ങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്​കരിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്​തുവെന്നും പി.സി ജോര്‍ജ്​ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button