Latest NewsLife Style

ഓരോ ആഴ്ചയും മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അഞ്ചുഗ്രാം പ്ലാസ്റ്റിക്; ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് ഇങ്ങനെ

ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നുവെന്ന് പഠനറിപ്പോർട്ട്. ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടിൽ കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക്കിന്റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നതെന്നാണ് വ്യക്തമാക്കുന്നത്.

അഞ്ച് ഗ്രാം പ്ലാസ്റ്റിക് അഥവാ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ അത്രയുമുള്ള പ്ലാസ്റ്റിക്കാണ് എത്തുന്നത്. ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക് കൂടുതലായും ശരീരത്തിനുള്ളില്‍ എത്തുന്നത്. കൂടാതെ ഷെല്‍ഫിഷ് ഇനത്തില്‍പ്പെട്ട ജലജീവികളെ ഭക്ഷണമാക്കുന്നതും മനുഷ്യരുടെ ഉള്ളില്‍ പ്ലാസ്റ്റിക് എത്തുന്നതിന് കാരണമാകുന്നുണ്ട്.52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button