Latest NewsIndia

പറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു; വിമാനം അടിയന്തരമായി താഴെയിറക്കി

ജയ്പൂര്‍: പറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചതുമൂലം വിമാനം അടിയന്തരമായി താഴെയിറക്കി. ജയ്പൂർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിനാണ് അപകടം സംഭവിച്ചത്.ജയ്പൂരിൽനിന്ന് ദുബായിലേക്ക് തിരിച്ച വിമാനത്തിൽ ഉണ്ടായിരുന്നു 89 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ടയറിന് തകരാര്‍ സംഭവിച്ചെന്ന് സംശയമുണ്ടെന്ന് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. എടിസിയുടെ നിര്‍ദേശ പ്രകാരമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button