Latest NewsIndia

മാധ്യമപ്രവർത്തകന് നേരെ പോലീസിന്റെ ക്രൂരമർദ്ദനം; വായിൽ മൂത്രമൊഴിച്ചു; വീഡിയോ

ലക്നൗ : മാധ്യമപ്രവർത്തകന് നേരെ റെയിൽവേ പോലീസിന്റെ ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ ഷാംലി നഗരത്തിലാണ് സംഭവം. ഗുഡ്‌സ് ട്രെയിൻ പാളെതെറ്റിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 24 ലെ അമിത് ശർമ്മ എന്ന മാധ്യമപ്രവർത്തകനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പോലീസ് ഇദ്ദേഹത്തെ മൂത്രം കുടിപ്പിച്ചുവെന്നും വസ്ത്രം വലിച്ചു കീറുകയും ക്യാമറ തട്ടി താഴെയിടുകയും ചെയ്തുവെന്ന് പരാതിയിട്ടുണ്ട്.

ജിപിആർ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവർത്തകനെ മർദ്ദിച്ചത്. തുടർന്ന് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച് ജിആർപി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയും തടവിലാക്കുകയുമായിരുന്നു. യൂണിഫോം ധരിക്കാതെയാണ് പോലീസുകാർ ആക്രമിച്ചത്.സംഭവത്തെ തുടർന്ന് ജിആർപി ഇൻസ്‌പെക്ടർ രാകേഷ് കുമാറിനെയും കോൺസ്റ്റബിൾ സഞ്ജയ് പവാറിനെയും മൊറാദാബാദ് പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്‌പെൻഡ് ചെയ്തു.

മൊറാബാദ് ജിആർപി എസ്പിയ്ക്ക് കേസുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടുണ്ട്.റെയിൽവേ പോലീസ് സേനയെ വിമർശിച്ച് റിപ്പോർട്ട് ചെയ്തതിനായിരുന്നു തന്നെ ആക്രമിച്ചതെന്ന് മാധ്യമപ്രവർത്തകൻ വ്യക്തമാക്കി.

Tags

Post Your Comments

Related Articles


Back to top button
Close
Close