Latest NewsKerala

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിപ്പോര്‍ട്ട് : അഡീഷ്ണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ

ആലപ്പുഴ : തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ട്,  അഡീഷ്ണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ. റിസോര്‍ട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അനധികൃത നിര്‍മാണമുണ്ടെന്ന ആലപ്പുഴ നഗരസഭയുടെ കണ്ടെത്തലും ഉത്തരവിന് ആധാരമായ റിപ്പോര്‍ട്ടില്‍ തള്ളി. കെട്ടിട നമ്പര്‍ നല്‍കാത്ത 10 നിര്‍മിതികള്‍ ക്രമവത്കരിച്ച് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുണ്ടായ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

വിധി അനൂകൂലമാകില്ലെന്ന് നിയമോപദേശം: തോമസ് ചാണ്ടി ഹരജികള്‍ പിന്‍വലിക്കുന്നു
ലേക് പാലസ് റിസോര്‍ട്ടിലെ ആകെയുള്ള 37 കെട്ടിടങ്ങളില്‍ 27 എണ്ണത്തിനേ അനുമതിയുള്ളു എന്നായിരുന്നു നഗരസഭയുടെ കണ്ടെത്തല്‍. നികുതിയിനത്തില്‍ കോടികളുടെ വെട്ടിപ്പുണ്ടെന്നും നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാദങ്ങളാണ് നഗരകാര്യ വിഭാഗം ജോയിന്റ് ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തള്ളുന്നത്.

പത്തു കെട്ടിടങ്ങളുടെ നിര്‍മാണത്തെ അനധികൃതമായി കാണാനാകില്ല. ഇവ ക്രമപ്പെടുത്തിക്കൊടുക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. രണ്ടു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നികുതിയിനത്തില്‍ പിഴയൊടുക്കണമെന്ന് നഗരസഭ വാദിക്കുന്നത് തെറ്റാണ്. അവസാനത്തെ 4 വര്‍ഷത്തെ നികുതി ഈടാക്കാനെ ചട്ടം അനുവദിക്കുന്നുള്ളു. അതു പ്രകാരം 36 ലക്ഷം രൂപയേ ഉടമകള്‍ അടയ്‌ക്കേണ്ടതുള്ളു. എന്നാല്‍, റിപ്പോര്‍ട്ടും ഉത്തരവും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button