Latest NewsEducation & Career

സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:  2019-20 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, ഗവ. ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. കോഴ്‌സുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികളാണ് ഇന്നുമുതല്‍ തുടങ്ങുന്നത്.

പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് രാവിലെ 11 മണി മുതല്‍ ജൂണ്‍ 19-ാം തീയതി രാവിലെ 10 മണി വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. https://www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button