Latest NewsInternational

രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തില്‍ ദൃശ്യമാകും : കാണാന്‍ സാധിക്കുന്നത് ഇന്ന് വൈകീട്ട് 7.38 മുതല്‍

കൊച്ചി :രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തില്‍ ദൃശ്യമാകും . കാണാന്‍ സാധിക്കുന്നത് ഇന്ന് വൈകീട്ട് 7.38 മുതല്‍. ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തെയാണ് (ഇന്റര്‍നാഷണല്‍ സ്പെയ്സ് സെന്റര്‍) വ്യഴാഴ്ച കേരളത്തില്‍ നിന്നു കാണാനാകുന്നത്. . സന്ധ്യയ്ക്ക് 7.38 മുതലാണ് കേരളത്തില്‍ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ ഐഎസ്എസ് കടന്നു പോകുന്നത്

വടക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നക്ഷത്രം കണക്കെ ഉദിച്ചുയരുന്ന ബഹിരാകാശ നിലയം 7.41ന് തലയക്കു മുകളില്‍ ശോഭയോടെ കാണാം. 7.43ന് തെക്കു കിഴക്കായി അസ്തമിക്കുകയും ചെയ്യും. മഴമേഘങ്ങളുടെ തടസമില്ലെങ്കില്‍ നഗ്‌ന നേത്രങ്ങള്‍ക്കൊണ്ട് വ്യക്തമായി ഇത് കാണാനാകും. ഇന്ന് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ശ്രീലങ്കയിലുള്ളവര്‍ക്കും ഐഎസ്എസ് ഭൂമിയെ വലം വയ്ക്കുന്നത് കാണാനാകും.

നക്ഷത്രംപോലെ തിളങ്ങുന്ന ബഹിരാകാശനിലയം ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശനിലയത്തിനാണ്.

അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ആറു രാജ്യങ്ങള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച വലിയ ബഹിരാകാശനിലയമാണ് ഐഎസ്എസ്. ഭൂമിയില്‍നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയ്ക്കുള്ള ഭ്രമണപഥത്തിലാണ് സഞ്ചാരം. സെക്കന്‍ഡില്‍ 7.66 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരവേഗം. മണിക്കൂറില്‍ 27,600 കിലോമീറ്റര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button