Latest NewsKerala

പൊതുജനാരോഗ്യം മരുന്ന് – ലാബ് മാഫിയകളുടെ പിടിയിലെന്ന് യുവമോര്‍ച്ച

സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖല മരുന്ന് ലാബ് മാഫിയകളുടെ പിടിയില്‍ അമര്‍ത്തിയിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് ആരോപിച്ചു. ഗര്‍ഭാവസ്ഥയില്‍ ഇരട്ടകുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പാറശാല ഹോസ്പിറ്റലിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. രണ്ടു പ്രാവശ്യം സ്‌കാനിംഗ് എടുത്ത ലാബും 4മാസം വരെ നിഷയെ ചികില്‍സിച്ച ഡോക്ടറും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.

വീഴ്ച മനസിലാക്കിയിട്ടും സ്വകാര്യ ലാബിന്റെ കരാര്‍ മാത്രമാണ് ഹോസ്പിറ്റല്‍ സൂപ്രണ്ട് റദ് ചെയ്തത്. ഡിഎച്ച്എസുമായും പോലീസമായും ബന്ധപെട്ടു നിയമനടപടികള്‍ എടുക്കുവാന്‍ തയാറാകാത്തത് ഡോക്ടര്‍മാരും ലാബും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു.ഇരട്ട കുട്ടികളുടെ മരണത്തിടയാക്കിയ മുഴുവന്‍ പേര്‍ക്കെതിരെയും നരഹത്യക്ക് കേസ് എടുക്കണമെന്നും ഡിഎച്ച്എസ് അടിയന്തരമായി വീനക്‌സ് ലാബ് അടച്ചുപൂട്ടാന്‍ തയ്യാറാകണമെന്നും ആര്‍എസ് രാജീവ് ആവശ്യപ്പെട്ടു യുവമോര്‍ച്ച പാറശാല മണ്ഡലം പ്രസിഡന്റ് മാരായമുട്ടം സജിത്ത് അധ്യക്ഷതവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button