Latest NewsNews

സാഹസികമായി ചാമ്പയ്ക്ക പറിക്കുന്ന നവ്യ നായര്‍: ചിത്രങ്ങള്‍

വിവാഹ ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി നവ്യ ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി സംവദിക്കാന്‍ കിട്ടുന്ന ഒരു നിമിഷവും നവ്യ പാഴാക്കാറില്ല

കൊച്ചി: വളരെ പ്രയാസപ്പെട്ടു ചാമ്പയ്ക്ക പറിക്കുന്ന ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം നവ്യ നായര്‍. മരം കേറുന്നതും, സാഹസിക രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതും സിനിമയില്‍ പതിവാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തനി നാട്ടിന്‍ പുറത്തുകാരിയായി ചാമ്പയ്ക്ക മരത്തില്‍ നിന്ന് എത്തിപറിക്കുകയാണ് നവ്യ. ഈ ചിത്രങ്ങളില്‍ താരത്തിന്റേതായ യാതൊരു മേയ്ക്കപ്പും നടിക്കില്ല.

navya nair

വിവാഹ ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി നവ്യ ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി സംവദിക്കാന്‍ കിട്ടുന്ന ഒരു നിമിഷവും നവ്യ പാഴാക്കാറില്ല. ഇതിനു മുന്‍പ് ഫിറ്റ്‌നസ് ചിട്ടയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന ചിത്രങ്ങള്‍ നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.

navya nair

‘ഇഷ്ടം’ എന്ന സിബി മലയില്‍ ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയിലെത്തിയത്. അതിനുശേഷം രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെ ബാലാമണിയായി പ്രേക്ഷകരെ അമ്പരപ്പിച്ചു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നവ്യ ജീവിതത്തില്‍ ഭാര്യ, അമ്മ റോളുകള്‍ കൈകാര്യം ചെയ്യുന്ന തിരക്കിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button