KeralaLatest News

സി.ഐയുടെ തിരോധാനം: കൊല്ലത്ത് എത്തിയിരുന്നെന്ന് സ്ഥിരീകരണം

എറണാകുളം: കൊച്ചി സെന്‍ട്രല്‍ സിഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൊല്ലത്തെത്തി. നവാസ് കായംകുളത്തു നിന്ന് കൊല്ലത്തെത്തിയതിന് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണിത്. നവാസ് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്ത് എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിനുണ്ടായിരുന്നു. ഈ സൂചനകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നവാസ് 10,000 രൂപയോളം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. താന്‍ 10 ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്ന് നവാസ് പോലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാവിലെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ വ്യാഴാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ സൗത്തിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നവാസ് എത്തി ഉറങ്ങാന്‍ കിടന്ന നവാസിനെ അഞ്ചേമുക്കാലോടെ കാണാതാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button