KeralaLatest News

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി; വിജിലന്‍സ് റെയ്ഡ് നടത്തുന്നു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായി കരാറുകാരായ ആര്‍ഡിഎസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി നഗറിലുള്ള റീജിയണല്‍ ഓഫീസിലും മാനേജിങ് ഡയറക്ടറുടെ കാക്കനാട് പടമുകളുള്ള ഫ്‌ലാറ്റിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്. വിജിലന്‍സ് ഐ.ജി എച്ച് വെങ്കടേഷ് ഐപിഎസിന്റെ ന്റെ മേല്‍നോട്ടത്തില്‍ എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പി ഹിമേന്ദ്ര നാഥ് ഐപിഎസിന്റെയും എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെയും നേതൃത്വത്തില്‍ ഇരു ഓഫീസുകളിലും റെയ്ഡ് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button