Latest NewsInternational

ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധം താഴ്ന്നനിലയിൽ ; ച​ര്‍​ച്ച​ക​ള്‍​ക്ക് ത​യാ​റാ​യി ഇ​മ്രാ​ന്‍ ഖാൻ

ബി​ഷ്കെ​ക്: നി​ല​വി​ല്‍ ഇ​ന്ത്യ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം താ​ഴ്ന്ന നി​ല​യി​ലാ​ണെന്ന് പാകിസ്ഥാൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ അ​യ​ല്‍​ക്കാ​രു​മാ​യി പ്ര​ത്യേ​കി​ച്ച്‌ ഇ​ന്ത്യ​യു​മാ​യി സ​മാ​ധാ​ന​മാ​ണ് ആ​ഗ്ര​ഹി​ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ ഉ​ള്‍​പ്പെ​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച വ​ലി​യ ജ​ന​വി​ധി ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഇ​മ്രാ​ന്‍ പ​റ​ഞ്ഞു. കി​ര്‍​ഗി​സ്ഥാ നി​ലെ ബി​ഷ്ഹേ​ക്കി​ല്‍ ന​ട​ക്കു​ന്ന ഷാ​ങ്ഹാ​യി സ​ഹ​ക​ര​ണ സ​മി​തി (എ​സ്സി​ഒ) ഉ​ച്ച​കോ​ടി​ക്ക് പു​റ​പ്പെ​ടു​മു​മ്ബ് റ​ഷ്യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി സ്പു​ട്നി​ക്കി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​മ്രാ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ന്‍ നേ​തൃ​ത്വ​വു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യാ​ണ് ബി​ഷ്കെ​ക് ഉ​ച്ച​കോ​ടി​യെ കാ​ണു​ന്ന​തെ​ന്നും ഇ​മ്രാ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പാകി​സ്ഥാ​നു​മാ​യി ഉ​ട​ന്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഭീ​ക​ര​വാ​ദ​ത്തെ രാ​ജ്യ ന​യ​മാ​യാ​ണ് അ​വ​ര്‍ പി​ന്തു​ട​രു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button