Latest NewsTechnology

ആന്‍ഡ്രോയിഡിനെക്കാള്‍ വേഗതയുമായി വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം

ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെക്കാള്‍ 60% വേഗം വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനുണ്ടെന്ന് റിപ്പോർട്ട്. മറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പോ, വിവോ, ടെന്‍സെന്റ് എന്നീ കമ്പനികള്‍ വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ 10 ലക്ഷം പുതിയ ഫോണുകള്‍ പുറത്തിറക്കുമെന്നാണ് വാവെയ് അധികൃതര്‍ അറിയിച്ചത്. അതേസമയം കൂടുതൽ ഫോൺ നിർമ്മാതാക്കൾ വാവെയ് ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button