Latest NewsNewsTechnology

കിടിലൻ ഫീച്ചറുമായി ഹോണർ എക്സ് 5, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ

6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഹോണർ എക്സ് 5 വിപണിയിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന കിടിലൻ ഫീച്ചറോട് കൂടിയ ഹോണർ എക്സ് 5 മിഡിൽ ഈസ്റ്റ് വിപണിയിലാണ് ആദ്യം അവതരിപ്പിച്ചത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720 × 1,600 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. മീഡിയാടെക് ഹീലിയോ ജി25 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. സൺറൈസ് ഓറഞ്ച്, ഓഷ്യൻ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്.

Also Read: ക്രിസ്തുമസ്-പുതുവത്സരം; ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി: മന്ത്രി വീണ ജോര്‍ജ് 

8 മെഗാപിക്സൽ സിംഗിൾ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. വാട്ടർ ഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെൽഫി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നത്. 32 ജിബി ഇന്റേണൽ സ്റ്റോറേജ് ലഭ്യമാണ്. കൂടാതെ, മൈക്രോ എസ്ഡി സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ഹോണർ എക്സ് 5 സ്മാർട്ട്ഫോണുകളുടെ വില 75 ജോർദാൻ ദിനാർ (ഏകദേശം 8,700 രൂപ) ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button