Latest NewsInternational

ജെസിബി ഉപയോഗിച്ച് പഴത്തിന്‍റെ തൊലി പൊളിക്കുന്നു ; രസകരമായ വീഡിയോ വൈറലാകുന്നു

ഡൽഹി : എന്തും ഏതും വൈറലാകുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇപ്പോഴിതാ രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണയായി ഒരു മനുഷ്യൻ തന്റെ കൈകൾ കൊണ്ട് പഴത്തൊലി പൊളിക്കുമ്പോൾ ജെസിബി ഉപയോഗിച്ച് പഴത്തിന്‍റെ തൊലി പൊളിക്കുന്ന രസകരമായ വിഡിയോയാണ് വൈറലാകുന്നത്.

ഒരു ജെസിബി ഡ്രൈവര്‍ തന്‍റെ ജെസിബി ഉപയോഗിച്ച് പഴത്തിന്‍റെ തൊലി നീക്കം ചെയ്യുന്നതാണ് വീഡിയോ. എവിടെയാണ് സംഭവം നടന്നതെന്ന് മാത്രം വ്യക്തമല്ല. നിരവധിപേർ വീഡിയോ ഷെയർ ചെതിട്ടുണ്ട്. ഡ്രൈവറെ പരിഹസിച്ചും പ്രശംസിച്ചും നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി.

ഡ്രൈവറെ പരിഹസിച്ചും പ്രശംസിച്ചും നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുന്നുമുണ്ട്. പഴം തൊലിക്കാന്‍ എന്തിനാണ് ഈ സാഹസമെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഈ ഡ്രൈവറുടെ കഴിവിനെ അംഗീകരിക്കണമെന്നാണ് ചിലര്‍ പറയുന്നത്. മികച്ച ഡ്രൈവര്‍ക്ക് മാത്രമേ ഇങ്ങനെ സൂഷ്‍മതയോടെ ജോലി ചെയ്യാന്‍ കഴിയൂ എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

https://www.facebook.com/V4MediaOfficial/videos/1537597863043516/?v=1537597863043516

shortlink

Related Articles

Post Your Comments

Related Articles


Back to top button