Latest NewsInternational

വ​നി​താ എം​പി​യു​ടെ ക​ര​ണ​ത്ത​ടി​ച്ച എം​പി അ​റ​സ്റ്റി​ല്‍

നെ​യ്റോ​ബി: ബ​ജ​റ്റി​ല്‍ ത​ന്‍റെ മ​ണ്ഡ​ല​ത്തി​ല്‍ പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​ന് വ​നി​താ എം​പി​യു​ടെ മു​ഖ​ത്ത​ടി​ച്ച എം​പി അറസ്റ്റിൽ. ബ​ജ​റ്റ് ക​മ്മി​റ്റി​യി​ല്‍ അം​ഗ​മാ​യി​രു​ന്ന എം​പി ഫാ​തു​മ ഗെ​ഡിയെ മർദിച്ചതിന് വ​ട​ക്ക് കി​ഴ​ക്ക​ന്‍ കെ​നി​യ​യി​ലെ വാ​ജി​ര്‍ ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ എം​പി റാ​ഷി​ദ് ഖാ​സിം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വ​നി​താ എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍​നി​ന്ന് വോ​ക്കൗ​ട്ട് ന​ട​ത്തി​യ​തിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

പാ​ര്‍​ല​മെ​ന്‍റി​ലെ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തുവെച്ച് ഫാ​തു​മ​യും ഖാ​സി​മും ത​മ്മി​ല്‍ ബ​ജ​റ്റ് വി​ഹി​തം സം​ബ​ന്ധി​ച്ച്‌ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ഇ​ത് കൈ​യേ​റ്റ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ പു​രു​ഷ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ചേർന്ന് ഫാ​തു​മ​യെ അ​വ​ഹേ​ളിക്കുകയും ചെയ്‌തു. ഇ​തോ​ടെ വ​നി​താ എം​പി​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക‍​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button