Latest NewsIndia

ഒരു കോടി രൂപയുടെ കഞ്ചാവ് കടത്ത്; മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: മൂന്ന് ഹരിയാന സ്വദേശികളില്‍ നിന്ന് ഒരു കോടി രൂപയുടെ കഞ്ചാവ് പിടിച്ചു. ഹരിയാന സ്വദേശികളായ അസ്ലം ഖാന്‍ (24 ), മൗസം (21 ), ജഖം ഖാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഇതില്‍ അസ്ലം ഖാന്‍,മൗസം എന്നിവര്‍ ഹരിയാന നൂഹ് സ്വദേശികളാണ്. ജഖം ഖാന്‍ രാജസ്ഥാനിലെ ആല്‍വര്‍ ജില്ലയി നിന്ന് ഉള്ള ആളാണ്.

ജഖം ഖാനുമായി ചേര്‍ന്നു അസ്ലം ഖാന്‍ കഴിഞ്ഞ ആറു മാസമായി കഞ്ചാവ് കടത്തി വരികയായിരുന്നു. അഞ്ചു കിലോ കഞ്ചാവാണ് ഡല്‍ഹിയിലെ സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് സംഘം ഇവരില്‍ നിന്ന് പിടിചെടുത്തത്. ഒഡീഷയിലെ രായഗഢ ജില്ലയില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് കടത്തി വന്നത്. ഡല്‍ഹിയിലെ മെറ്റ് ഹൗസ് ബസ് സ്റ്റാന്‍ഡില്‍ പ്രതികള്‍ ഏജന്റുമാരെ കണ്ടെത്തുന്ന ശ്രമത്തിലായിരുന്നു. ഉടനടി ക്രൈം ബ്രാഞ്ച് സംഘം അവിടെ എത്തിച്ചേരുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button