Latest NewsIndia

‘തെരഞ്ഞെടുപ്പ് വിജയത്തിനായി വേണ്ടത്ര ശ്രമിച്ചില്ല ‘ – കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിച്ച് പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തകര്‍ ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

താന്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പറയേണ്ടി വരുന്നതിനാല്‍ സത്യം തുറന്നു പറയുകയാണെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങളോട് നന്ദി പറയാനായി സോണിയ ഗാന്ധിക്കൊപ്പം റായ്ബറേലിയിലെത്തിയതായിരുന്നു പ്രിയങ്ക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ പാരമ്പര്യമണ്ഡലമായ അമേഠടിയില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി വരെ പരാജയപ്പെടുകയായിരുന്നു.

അതേസമയം ബിജെപിയെ കടന്നാക്രമിച്ചായിരുന്നു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസംഗം. ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി സര്‍വ്വസൗകര്യങ്ങളും വിനിയോഗിക്കുകയായിരുന്നെന്നും സോണിയ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button