Latest NewsIndia

അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കിയുള്ള പാകിസ്ഥാന്റെ പരസ്യം; കിടിലൻ മറുപടി വീഡിയോയുമായി പൂനം പാണ്ഡെ

മുംബൈ: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ അപമാനിച്ച്‌ പരസ്യ വീഡിയോ ഇറക്കിയ പാകിസ്ഥാന് മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായാണ് പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആള്‍ നീല ജഴ്‌സിയിട്ട് കൈയ്യില്‍ ചായകപ്പുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച്‌ ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും വീഡിയോയിൽ ഉള്ളയാൾ പറയുന്നു. എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്‌, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്. ഇതിന് മറുപടിയായാണ് പൂനം പാണ്ഡെ എത്തിയിരിക്കുന്നത്. പാകിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് മറുപടിയെന്നോണം പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Abhi

shortlink

Related Articles

Post Your Comments

Related Articles


Back to top button