KeralaLatest News

സി.ഐയെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തില്‍ എറണാകുളം എ.സി.പി പി.എസ്. സുരേഷിനെ ചോദ്യം ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു വെള്ളിയാഴ്ച്ച് വൈകീട്ടായിരുന്നു ചോദ്യം ചെയ്യല്‍.

എ.സി.പിയുമായുണ്ടായ തര്‍ക്കത്തിനുശേഷമാണ് നവാസിനെ കാണാതായത്. ഇരുവരും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ നടന്ന സംസാരത്തെക്കുറിച്ച് വിശദമായി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. മേലുദ്യോഗസ്ഥര്‍ കള്ളക്കേസെടുക്കാന്‍ പ്രേരിപ്പിച്ചെന്ന നവാസിന്റെ ഭാര്യയുടെ ആരോപണം, അമിത ജോലിഭാരം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലുള്‍പ്പെടെയുള്ളവ എ.സി.പിയില്‍നിന്ന് ശേഖരിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button