Latest NewsKerala

സംസ്ഥാനത്ത് ഹോമിയോപ്പതി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു

കാഞ്ഞങ്ങാട് : മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രത്യേക പനി ക്ലിനിക്ക് ആരംഭിച്ചു. ഹോമിയോപ്പതി വകുപ്പില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലും നീലേശ്വരം, കളനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലുമാണ് പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചത്.

സൗജന്യ പനി ചികിത്സാസംവിധാനമാണ് പനി ക്ലിനിക്കിന്റെ പ്രത്യേകത. ഇവിടെ പനി വാര്‍ഡ്, ലാബ് പരിശോധനകള്‍ ഉള്‍പ്പെടെയു‌ള്ള സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിപ്പാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ 46 ഡിസ്‌പെന്‍സറികളിലും മൂന്ന് ആശുപത്രികളിലും ചികിത്സയും മരുന്നും സജ്ജമാക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസർ‍ അറിയിച്ചു.

shortlink

Post Your Comments


Back to top button