Jobs & VacanciesLatest NewsNews

ഹോമിയോ വകുപ്പില്‍ താല്‍ക്കാലിക ഒഴിവുകള്‍ : അപേക്ഷ ക്ഷണിച്ചു

പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്കും പ്രൊജക്ടുകളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് എസ്.എസ്.എല്‍.സി, എന്‍.സി.പി (ഹോമിയോ)/സി.സി.പി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സിയും പി.എസ്.സി അംഗീകരിച്ച ഡി.റ്റി.പി സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 26 ന് യഥാക്രമം രാവിലെ 10നും 11നുമാണ് അഭിമുഖം നടക്കുക.

അറ്റന്റര്‍/ ഡിസ്പെന്‍സര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസറുടെ കീഴിലെ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 27 ന് രാവിലെ 10 മുതല്‍ അഭിമുഖം നടക്കും. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2020 ജനുവരി എട്ടിന് രാവിലെ 10 നാണ് അഭിമുഖം. ഫോണ്‍-0491 2576355.

Also read : ഡൽഹി മെട്രോയിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ 23 അറ്റന്റര്‍/ഡിസ്പെന്‍സര്‍/നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി വിജയവും ഒരു രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മരുന്നുകള്‍ കൈകാര്യം ചെയ്തുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2576355

shortlink

Related Articles

Post Your Comments

Related Articles


Back to top button