KeralaLatest News

ഡോക്ടർമാരുടെ സമരത്തിനെതിരെ മന്ത്രി കെ.കെ ശൈലജ

കൊച്ചി : ഡോക്ടർമാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാർ സമരം നടത്തുന്ന വിഷയത്തോടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ച് സമരം ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ല. അത് ശരിയല്ല. വേണമെങ്കില്‍ അവരുടെ അവകാശം പ്രകടിപ്പിക്കാന്‍ സൂചനാ പണിമുടക്ക് എല്ലാം ആവാം. അവരെല്ലാം മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഡ്യൂട്ടി ബഹിഷ്കരിച്ച് അവര്‍ ഇറങ്ങി പോരുമ്പോള്‍ അപകടത്തിലാവുന്നത് മനുഷ്യജീവനാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ

ഈ വിഷയത്തിൽ കേരളത്തില്‍ സമരം നടത്തുമെന്ന ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസ്താവന തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒന്നും അങ്ങനെ സമരത്തിന് പോകുന്ന ആള്‍ക്കാരല്ല. മനുഷ്യജീവന്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്.

അത്രയും ത്യാഗപൂര്‍ണമായാണ് സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ പണിയെടുക്കുന്നത്. സൂചനാ സമരത്തിന് അപ്പുറമുള്ള സമരമുറകളിലേക്ക് അവര്‍ പോകില്ലെന്നാണ് തന്‍റെ പ്രതീക്ഷ. ഡോക്ടര്‍മാര്‍ പണിമുടക്കി സമരം ചെയ്യുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. ഒരു ദിവസം അവര്‍ നടത്തുന്ന സൂചനസമരം എനിക്ക് അംഗീകരിക്കാം. അവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള അവകാശവും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button