Latest NewsKeralaNews

ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം:ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തില്‍,കേരളത്തിലും പണിമുടക്ക്

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍. ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഒപി ഡോക്ടര്‍മാര് ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

Read Also: ഇന്ന് ചിങ്ങം ഒന്ന്: മലയാള വര്‍ഷത്തിന്റെ പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവും

അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.

വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം കൊല്‍ക്കത്തക്ക് പുറത്തേക്ക് കടന്നുകൊണ്ടാണ് ഇന്ന് രാജ്യവ്യാപക സമരം ആരംഭിച്ചിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാരിന് പുറമേ കേന്ദ്രസര്‍ക്കാരിനെതിരെയും സമരം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഇന്ന് ചേരുന്ന ഡോക്ടര്‍സ് സംഘടനകളുടെ ജനറല്‍ ബോഡി യോഗത്തില്‍ സമരം കടുപ്പിക്കാനുള്ള നടപടികള്‍ തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button