Latest NewsIndia

ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യുവാവിന് പരിക്കേറ്റു

പാലക്കാട് : ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യുവാവിന് പരിക്കേറ്റു. കേരള അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്‌നാട് ഭാഗത്തു ട്രെയിനിനു നേരെയുണ്ടായ കല്ലേറിലാണ് ബംഗാള്‍ സ്വദേശിയായ യുവാവിനു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസിനു നേരെ പാലക്കാട് ഡിവിഷന്റെ ഭാഗമായ തമിഴ്‌നാട്ടിലെ മധുക്കരയ്ക്കും എട്ടിമടയ്ക്കും ഇടയിലാണു കല്ലേറുണ്ടായത്. മുര്‍ഷിദാബാദ് സ്വദേശി എസ്.കെ. സുജനാണ് (34) പരുക്കേറ്റത്.

സുജന്റെ ഇടത്തേ കണ്ണിനു സമീപത്തു മുറിവേറ്റു. അക്രമികള്‍ എറിഞ്ഞ കല്ല് സുജന്‍ യാത്ര ചെയ്തിരുന്ന എസ്ടി 4 കോച്ചിന്റെ ജനല്‍ കമ്പിയില്‍ തട്ടി ചീളു തെറിച്ചാണു പരുക്ക്. ട്രെയിന്‍ പാലക്കാട് ജംക്ഷന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണ സേനയും പ്രഥമ ശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.പരുക്ക് ഗുരുതരമല്ല. ആലുവയില്‍ നിര്‍മാണ തൊഴിലാളിയായ സുജന്‍ നാട്ടില്‍നിന്നുള്ള മടക്കയാത്രയിലായിരുന്നു. റെയില്‍വേ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button