KeralaLatest News

ജോലി സമ്മര്‍ദ്ദം കൂടുതല്‍; പൊലീസ് സേനയിലെ ആത്മഹത്യയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : പൊലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.                5 വര്‍ഷത്തിനിടെ 43 പേര്‍ ജീവന്‍ വെടിഞ്ഞതായാണ് കണക്ക്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍ 9, 2015ല്‍ 5, 2016ല്‍ 13, 2017ല്‍ 14, 2018ല്‍ 2 ഉദ്യോഗസ്ഥര്‍ വീതമാണ് ജീവനൊടുക്കിയത്. 2018ലെ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്കൊപ്പം കുടുംബപ്രശ്‌നങ്ങളും ചേരുമ്പോഴാണ് ആത്മഹത്യകളുണ്ടാകുന്നതെന്നാണ് സേനയ്ക്കുള്ളിലെ സംസാരം. സേനയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല.

പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും അവര്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ലെന്നു ഡിജിപിയുടെ ഓഫിസ് വ്യക്തമാക്കുന്നു. എറണാകുളത്ത് എസ്‌ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മര്‍ദത്തെക്കുറിച്ചു പഠിക്കാന്‍ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സമ്മര്‍ദം കുറയ്ക്കുന്നതിന് നടപടി വേണമെന്നു തന്നെയാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button