Latest NewsFootball

വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രിക്വാര്‍ട്ടറിലേക്ക്

വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് എതിരെ വിജയം നേടിയതോടെയാണ് ഇംഗ്ലണ്ടിന്റെ നോക്കൗട്ട് റൗണ്ട് ഉറച്ചത്. ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ടീമാണ് ഇംഗ്ലണ്ട്.

അര്‍ജന്റീനയുടെ ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഏക ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം പകുതിയില്‍ ടെയ്‌ലറാണ് ഇംഗ്ലീഷ് വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന് ഒരു പെനാള്‍ട്ടി ലഭിച്ചിരുന്നു എങ്കിലും നികിത പാരീസിന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍ കീപ്പര്‍ കൊറെയ രക്ഷപ്പെടുത്തുകയായിരുന്നു. കളിയിലുടനീളം കൊറെയ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇനി ജപ്പാന്‍ ആണ് ഇംഗ്ലണ്ടിന്റെ അവസാന മത്സരത്തിലെ എതിരാളികള്‍. അര്‍ജന്റീന സ്‌കോട്ട്ലന്‍ഡിനെയും നേരിടണം.

shortlink

Related Articles

Post Your Comments


Back to top button