KeralaLatest News

സ്വകാര്യ ബസ് പതിനഞ്ചടിയോളം താഴേയ്ക്കു മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു റോഡുകളിലും മണ്ണിട്ടിരുന്നു

കൊപ്പം: സ്വകാര്യ ബസ് പതിനഞ്ചടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. പാലക്കാട് കൊപ്പം പുലാമന്തോള്‍ റോഡിലാണ് അപകടം നടന്നത്. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരു റോഡുകളിലും മണ്ണിട്ടിരുന്നു. കൂടാതെ റോഡിന് വീതി കുറവായതിനാല്‍ മറ്റ് വാഹനങ്ങള്‍ക്കായി
സൈഡ് കൊടുക്കുന്നതിനിടയില്‍ ബസിന്റെ ടയര്‍ മണ്ണിലേക്ക് കയറി തെന്നി പാടത്തേക്ക് മറിയുകയായിരുന്നു.

പട്ടാമ്പിയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button