Latest NewsFootball

കോപ്പ അമേരിക്ക : അര്‍ജന്റീനയ്ക്ക് തോല്‍വി

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയക്ക് തോല്‍വി. ഗ്രൂപ്പ് ബി-യിലെ മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തി. റോജര്‍ മാര്‍ട്ടിനസും ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്.

ആദ്യ മിനിറ്റുകളില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും പിന്നീട് കളിയുടെ ഗതി മാറുകയായിരുന്നു. 71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍. 86-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും നേടി.

കളിയുടെ 14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തു പോയിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്തി. 39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button