Latest NewsKerala

വെട്ടേറ്റും ആളിക്കത്തിയും ഒടുങ്ങാനുള്ള ജന്മങ്ങളായി ഇനിയും മാറണോ? ഡോ. അനൂജ

ഹായ്, കൂയ്,
സുഖമാണോ ,

തണുപ്പുണ്ടോ, ചൂടുണ്ടോ എന്നും പറഞ്ഞു തുടങ്ങുന്ന സൗഹൃദങ്ങൾക്കും,

കാമമെന്ന വെറിക്കൂത്തിനു പ്രണയമെന്നും പേർ വിളിച്ചു വരുന്ന ചെന്നായ്കൾക്കും തല വയ്ക്കാണ്ടിരിക്കുവാൻ സഹോദരിമാരെ ഇനിയെങ്കിലും നിങ്ങൾക്ക് കഴിയുമോ.

വെട്ടേറ്റും ആളിക്കത്തിയും ഒടുങ്ങാനുള്ള ജന്മങ്ങളായി ഇനിയും മാറണോ,

ഒരു നിമിഷം തോന്നിയ പക വരുത്തി വയ്ക്കുന്ന ദുരന്തങ്ങൾ,
ഒടുവിൽ പശ്ചാത്തപിച്ചതു കൊണ്ട് ആർക്കു എന്തു പ്രയോജനം,

അപ്പനും അമ്മയ്ക്കും അല്ലെങ്കിൽ മക്കൾക്കും നഷ്‌ടം.

രണ്ടു ദിവസം കൊണ്ട് ചർച്ചകൾ അവസാനിപ്പിച്ചു സമൂഹം അതിൻറെ വഴിക്കു പോകും,

തള്ളക്കു പിള്ളയില്ല,അത്ര തന്നെ,

ഇന്നിപ്പോൾ സ്നേഹപ്രകടനത്തിനു കാത്തിരിപ്പിന്റെ ആവശ്യമില്ല,പണ്ടുള്ള പോലെ കത്തുകൾ കൈ മാറി ദിവസങ്ങൾ മറുപടിക്കായുള്ള കാത്തിരിപ്പും വേണ്ട,

സ്വിച്ചിട്ട പോലെ എന്തും ലഭ്യമാകുന്ന മൊബൈൽ അപ്പ്ലിക്കേഷനിൽ തലയും കുത്തി വീഴുന്ന ഒരു തലമുറ,

എന്തിനേറെ പറയുന്നു മുതിർന്നവർ പോലും ഈ മാസ്മരികതയുടെ ലോകത്തിൽ ജീവിതമെറിയുന്ന കാഴ്ച വേദനാജനകമാണ്,

ജീവിത മൂല്യങ്ങൾ ,കുടുംബബന്ധങ്ങൾ ഇതൊക്കെ ഷോകേസിൽ പൊടിപിടിച്ചിരിപ്പുണ്ടാകും,

അനോരോഗ്യകരമായ ലൈങ്ങികബന്ധങ്ങൾ,

വഴി മാറുന്ന ആൺ പെൺ സൗഹൃദങ്ങൾ, ഇതൊന്നും തെറ്റല്ലായെന്ന ധാരണകളാണ് ഇന്നേറെ പേർക്കും,

കുറച്ചു നാളുകൾക്കു മുൻപ് സുഹൃത്തായ നേഴ്സ് പങ്കു വച്ചതു,ഞെട്ടിപ്പിക്കുന്ന ആശുപത്രി ജീവിതകാഴ്ചകളാണ്,

നാണക്കേട് കൊണ്ട് പലരും മറച്ചു വയ്ക്കുന്നു,റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ അനവധി,

സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചു ഒടുവിൽ ഗ്യാങ് റേപ്പിൽ ജീവച്ഛവമായി കിടക്കുന്ന പെൺകുട്ടിയും,അബോർഷനും എന്നു വേണ്ട പിന്നാമ്പുറകഥകൾ ഏറെ,

അവസാനം വെട്ടലും കത്തിക്കലും വരെ എത്തി നിൽക്കുന്നു,
ഇപ്പോ ഇതാത്രേ ട്രെൻഡ്,
പക തീർക്കാനേ,

എന്തൊക്കെ വന്നാലും ചങ്കരൻ പിന്നെയും തെങ്ങിന്മേലെന്നു പറയുന്ന പോലാ പലരും,എന്തു വന്നാലും പഠിക്കില്ലെന്ന വാശി,

“അവൾ ആള് അത്ര വെടിപ്പൊന്നുമല്ല,ഇങ്ങനെ ഉള്ളതിനെയൊക്കെ കൊല്ലണ്ടേ “എന്ന മനോഭാവക്കാരെയും കൂട്ടത്തിൽ കാണാം,

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നുള്ളത് കൊണ്ട് മേൽപ്പറഞ്ഞ കൂട്ടരെ കണ്ടു ഞെട്ടാൻ ആരും നിൽക്കണ്ട,

പരസ്പരം പക തീർക്കാനും കൊല്ലാനും ഒക്കെ നിൽക്കുന്ന മനുഷ്യ മൃഗങ്ങളുടെ തല വെട്ടുന്ന നിയമം നടപ്പിൽ വരണം,ഇവനൊന്നും ഒരു ദയയും
അർഹിക്കുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ,
നിയമത്തിൻറെ ഒരു പരിരക്ഷക്കും വിട്ടു കൊടുക്കേണ്ടതുമില്ല,

നാളെ കത്തിക്കാനും വെട്ടാനുമൊക്കെ പോകുന്നതിനു മുൻപ് അവന്റെയൊക്കെ ചങ്കു വിറപ്പിക്കുന്ന നിയമം വന്നാൽ മാത്രം,

അല്ലെങ്കിൽ കത്തിക്കലുകൾ തുടർകാഴ്ചയാകും,
ഇതൊന്നും കൊണ്ടു തളരില്ലാന്നുറപ്പുള്ളവർ മാത്രം ഈ മരണകളികളുമായി മുൻപോട്ടു പോകുക,

കാലം പുതിയ ട്രെൻഡുകൾക്കായി കാത്തിരിപ്പുണ്ടെന്നു മറക്കരുത്.

അറിവ് കൂടുന്തോറും വിവേകം നഷ്‌ടപ്പെട്ട,ബന്ധങ്ങൾടെ മൂല്യം തിരിച്ചറിയാത്ത,സ്നേഹമെന്നതു,
കാമമെന്നു പേർ വിളിച്ചു മുന്നോട്ടു കുതിക്കുന്ന ഈ തലമുറയ്ക്ക് സമ്മാനിക്കാൻ ഈ ജല്പനങ്ങൾ ഒന്നും മതിയാകില്ല എന്നിരിക്കിലും,

“വെട്ടേറ്റും ആളിക്കത്തിയും ഒടുങ്ങാനുള്ള ജന്മങ്ങളായി ഇനിയും മാറണോ”

ഹായ്, കൂയ്,സുഖമാണോ ,തണുപ്പുണ്ടോ, ചൂടുണ്ടോ എന്നും പറഞ്ഞു തുടങ്ങുന്ന സൗഹൃദങ്ങൾക്കും,കാമമെന്ന വെറിക്കൂത്തിനു…

Gepostet von DrAnuja Joseph am Samstag, 15. Juni 2019

Tags

Related Articles

Post Your Comments


Back to top button
Close
Close