Latest NewsIndia

മസ്തിഷ്ക്കവീക്കം : മരണസംഖ്യ ഉയരുന്നു

പട്ന: ബീഹാറിൽ മസ്തിഷ്ക്കവീക്കം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു. രണ്ടാഴ്ച്ചക്കിടെ 93 കുട്ടികളാണ് മരിച്ചത്. തെക്കൻ ബീഹാറിലെ മുസാഫർനഗറിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70 കുട്ടികൾ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പതിനാല് പേർ കേജ്രിവാൾ ആശുപത്രിയിലുമാണ് മരിച്ചത്. രണ്ട് ആശുപത്രികളിലുമായി ഒൻപത് കുട്ടികൾ മരണമടഞ്ഞു. അതേസമയം ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ബീഹാറിൽ സന്ദർശനം നടത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

കടുത്ത ചൂട് മൂലമുണ്ടാകുന്ന നിര്‍ജലീകരണം ശരീരത്തിലെ പഞ്ചസാരയുടേയും മറ്റു ധാതുക്കളുടേയും അളവില്‍ കുറവ് വരുത്തുന്നതാവാം കുട്ടികളുടെ മരണകാരണമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. പകർച്ചവ്യാധിയുടെ യഥാർത്ഥ കാരണം ഇനിയും വ്യക്തമാകാനുണ്ട്. വിദഗ്ധ ചികിത്സക്കും പഠനത്തിനുമായി എയിംസിൽ നിന്നുള്ള സംഘം ബീഹാറിൽ ക്യാംപ് ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button