Latest NewsUAE

ഉപയോക്താക്കൾക്ക് ഇനി കുറഞ്ഞനിരക്കിൽ ഭവന ഇൻഷുറൻസ്

ദുബായ്: ദുബായ് ഇല്ക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറ്റി ഉപയോക്താക്കൾക്ക് കുറഞ്ഞനിരക്കിൽ ഭവന ഇൻഷുറൻസുമായി ആർഎസ്എ. ദീവയുടെ സ്മാർട് ആപ്പായ ദീവ സ്റ്റോറിൽനിന്നാണു ഇൻഷുറൻസ് എടുക്കേണ്ടത്. വീട്ടിലെ ഉപകരണങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ദീവ ഉപയോക്താക്കൾ 20% കുറവു തുക നൽകിയാൽ മതിയാകും. താമസം മാറുമ്പോൾ ഉപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കുക, മോഷണം പോകുക എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

വീട്ടുപകരണങ്ങൾക്കും സ്വകാര്യ വസ്തുക്കൾക്കും ഉള്ള ഇൻഷുറൻസ് പരിരക്ഷയിൽ വീടിന്റെ യഥാർഥ ഉടമയുടെ വസ്തുക്കൾക്കു സംഭവിക്കുന്ന കേടുപാടുകൾക്ക് ഒരുലക്ഷം ദിർഹം വരെയോ ഇൻഷുറൻസ് തുകയുടെ 20 ശതമാനമോ ലഭിക്കും. ദീവ ഉപയോക്താക്കളുടെ ജീവിതം സുഗമമാക്കുന്നതിന്റെയും മൂല്യവർധിത സേവനം നൽകുന്നതിന്റെയും ഭാഗമാണ് ഇൻഷുറൻസെന്ന് ദീവ ഇന്നവേഷൻ ആൻഡ് ഫ്യൂച്ചർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മർവൻ ബിൻ ഹൈദർ അറിയിച്ചു.

shortlink

Post Your Comments


Back to top button