Latest NewsIndia

വിമാനത്തില്‍ യോഗദണ്ഡിന് വിലക്ക് : വിമാനത്തില്‍ കയറ്റാത്തതിനെ തുടര്‍ന്ന് 22 മണിക്കൂര്‍ നീണ്ട വിവാദ ബസ് യാത്ര

തൃശൂര്‍: വിമാനത്തില്‍ യോഗദണ്ഡിന് വിലക്ക. വിമാനത്തില്‍ കയറ്റാത്തതിനെ തുടര്‍ന്ന് 22 മണിക്കൂര്‍ നീണ്ട വിവാദ ബസ് യാത്ര. ശങ്കരാചാര്യ പരമ്പരയിലുള്ള തെക്കേമഠം അധിപന്‍ മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയ്ക്കാണ് വിമാനത്തില്‍ കയറാനാകാതെ ബസില്‍ പോകേണ്ടിവന്നത്. യോഗദണ്ഡു കയ്യില്‍ വച്ചതിനാല്‍ ഡല്‍ഹിയില്‍ നിന്നു കാഠ്മണ്ഡുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹത്തെ കയറാന്‍ അനുവദിക്കാതിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യേഗസ്ഥര്‍ ബോഡിംഗ് പാസ് റദ്ദാക്കി ലഗേജ് തിരിച്ചു നല്‍കി.

ലഗേജിനായി അദ്ദേഹത്തിനും സഹയാത്രികര്‍ക്കും ഏഴ് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നതായും പരാതിയുണ്ട്. കയ്യിലുള്ളത് മുളവടിയല്ലെന്നും സന്യാസി എന്ന നിലയിലുള്ള യോഗ ദണ്ഡാണെന്നും പറഞ്ഞുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. 22 മണിക്കൂര്‍ ബസ് യാത്ര ചെയ്താണ് നേപ്പാളിലെത്തിയത്. സംഭവത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button