Latest NewsInternational

വൈദ്യുതി തടസപ്പെട്ടു : ഒരു ദിവസം ഒരുമിച്ച്‌ ഇരുട്ടിലായി രണ്ടു രാജ്യങ്ങൾ

ബ്യൂണസ് ഐറിസ് : വൈദ്യുതി മുടങ്ങിയതോടെ ഒരു ദിവസം ഇരുട്ടിലായി രണ്ടു രാജ്യങ്ങൾ. അര്‍ജന്റീന ഉറുഗ്വായ് എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിൽ ഒരുമിച്ച് വൈദ്യുതി തടസപ്പെട്ട സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വൈദ്യുതിവിതരണ സംവിധാനത്തിലുണ്ടായ വലിയ തകരാറാണ് ഇതിനു കാരണമെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് ഉറുഗ്വായും അര്‍ജന്റീനയും ഇരുട്ടിലായത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നുകള്‍ ഉള്‍പ്പടെ നിശ്ചലമായത് ജനങ്ങളെ ഏറെ പരിഭ്രാന്തിയിലാക്കി.

അര്‍ജന്റീനയില്‍ ആരംഭിച്ച സാങ്കേതിക തകരാര്‍ മൂലം ബ്രസീല്‍ പരാഗ്വേ എന്നീ രാജ്യങ്ങളിലും വൈദ്യുത ബന്ധം തകരാറിലായതായ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. വൈദ്യുതി വൈകാതെ പുനഃസ്ഥാപിച്ചതായി കമ്ബനി അറിയിച്ചു. 4.8കോടി ജനങ്ങളാണ് വൈദ്യുതിയില്ലാതെ വലഞ്ഞത്. ഇതിന് മുൻപ് ഒരിക്കലും ഈ രാജ്യങ്ങളിൽ ഇത് പോലെ വൈദ്യതി മുടങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button