Latest NewsIndia

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും

ന്യൂ ഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടക്കും. സമ്മേളനത്തിന് മുന്നോടിയായിയായുള്ള പാര്‍ലിമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. മുത്തലാഖ് നിരോധിക്കുന്നതിനുള്ള ബില്‍ പാസാക്കുന്നതിന് സര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം തേടും. എന്നാല്‍ രാജ്യസഭയില്‍ ബില്ല് പാസ്സാക്കാനിടയില്ല.

എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പശ്ചിമബംഗാളിലെ സംഘര്‍ഷം ആദ്യ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും. നാളെയും മറ്റന്നാളും പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയും ബുധനാഴ്ച പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പും നടക്കും. സ്പീക്കറെക്കുറിച്ചുള്ള ബിജെപി തീരുമാനം ഉടനുണ്ടാവും.

വ്യാഴാഴ്ച രാഷ്ട്രപതി പാലമെന്റിനെ അഭിസംബോധന ചെയ്യും. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അഞ്ചിന് അവതരിപ്പിക്കും. ലേക്‌സഭയുടെ ആദ്യ യോഗത്തിന് മുന്നോടിയായി എന്‍ഡിഎ യോഗവും ഇന്ന് ഡല്‍ഹിയില്‍ ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button