Bikes & ScootersLatest NewsAutomobile

ഈ രണ്ടു ബൈക്കുകൾ തിരിച്ച് വിളിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്

പുറത്തിറങ്ങിയ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ മികച്ച വിജയം നേടിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 എന്നി മോഡൽ ബൈക്കുകൾ തിരിച്ചു വിളിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. വലിയ കയറ്റങ്ങളില്‍ കിതയ്ക്കുന്നു എന്ന ഉടമകളുടെ വിമർശനം ഉയർന്നതോടെയാണ് തിരിച്ച് വിളിക്കൽ നടപടിക്ക് റോയൽ എൻഫീൽഡ് തയ്യാറെടുക്കുന്നത്.

വരും ദിവസങ്ങളിൽ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനായി രാജ്യത്തു വിറ്റഴിച്ച ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകളെ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കും. പത്തു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള അപ്‌ഡേഷന്‍ നടപടികള്‍ക്ക് ARAI -യുടെ അനുമതി കമ്പനി നേടിയെന്നാണ് വിവരം.

ഈ മാസം മുതല്‍ പുറത്തിറങ്ങിയ ബൈക്കുകളിൽ പുത്തന്‍ സോഫ്റ്റ്‌വെയറാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ വിപണിയിലെത്തിയ ബൈക്കുകളിൽ ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക് രണ്ടര ലക്ഷം മുതല്‍ 2.7 ലക്ഷം രൂപ വരെയും,കോണ്‍ടിനന്റല്‍ 650 -യ്ക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button