Latest NewsKerala

സൗമ്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി ; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

ആലപ്പുഴ : കൊല്ലപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടര മണിക്കൂർ നീണ്ടുനിന്ന പോസ്റ്റുമോർട്ടം അൽപ്പം മുമ്പാണ് കഴിഞ്ഞത്. ആശുപത്രിയിലെ ഔദ്യോഗിക നടപടികൾ പൂർത്തിയായാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം എപ്പോൾ നടത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതേസമയം കൊല്ലപ്പെട്ട സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.സൗമ്യയെ കൊല്ലാനുള്ള ശ്രമം മുമ്പും നടന്നിരുന്നു. ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നു.

അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക അജാസിന് നല്‍കാനായി കഴിഞ്ഞയാഴ്ച അമ്മയ്‌ക്കൊപ്പം സൗമ്യ കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഈ തുക വാങ്ങാന്‍ തയ്യാറായില്ല. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ട് ചെന്നാക്കിയതും അജാസ് തന്നെയാണെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button