Latest NewsIndia

ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി ഐഫോണ്‍ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിനായി ഐഫോണ്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധ നഗര്‍ സ്വദേശി ജതിന്‍ നാഗര്‍ (20) ആണ് പിടിയിലായത്. ഒ.എല്‍.എക്‌സ് വഴി ഡല്‍ഹി സ്വദേശിയായ ഒരു യുവാവ് ഫോൺ വിൽപ്പനയ്ക്ക് വെച്ചിരുന്നു. ഇത് വാങ്ങാൻ താത്പര്യം ഉണ്ടെന്ന് വ്യക്തമാക്കിയാണ് പിടിയിലായ യുവാവ് ഫോണിന്റെ ഉടമയെ സമീപിച്ചത്. ഡല്‍ഹിയിലെ പ്രീത് വിഹാറില്‍വെച്ച്‌ വൈകുന്നേരം ആറ് മണിക്ക് കാണാന്‍ ഇരുവരും തീരുമാനിച്ചു. ഇവിടെവെച്ച്‌ ഇരുവരും കണ്ട് സംസാരിക്കുന്നതിനിടെ യുവാവ് മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് ഓടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button