Latest NewsUAEGulf

ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്

ഷാര്‍ജ: യുഎഇയില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്.  ബോധവത്കരണ വീഡിയോയിലൂടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അശ്രദ്ധരാകരുതെന്ന മുന്നറിയിപ്പാണ്   പൊലീസ് നൽകുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ കുട്ടികളെ നഷ്ടമാകുന്ന അപകടത്തിലേക്ക് എത്തിക്കുമെന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പോലീസ് വ്യക്തമാക്കുന്നു.

ബീച്ചുകളില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ പോകരുത്. അപകടകരമായ സ്ഥലങ്ങളില്‍ നീന്തരുതെന്നും എന്തെങ്കിലും അത്യാഹിതങ്ങളുണ്ടായാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും പോലീസ് അറിയിപ്പ് നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button