Latest NewsUAE

ദുബായിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇനി ആശങ്കപ്പെടേണ്ടതില്ല

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ടൂറിസ്റ്റ് വിസക്കാര്‍ക്ക് സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് നല്‍കി ദുബായ് എമിഗ്രേഷന്‍ വകുപ്പ്. ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ, വിസ ഓണ്‍ അറൈവല്‍, ജിസിസി പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ഒരു മാസത്തെ സമയ പരിധിയില്‍ നല്‍കുന്ന ഈ സിം കാർഡ് ലഭ്യമാകും. ദുബായ് എമിഗ്രേഷന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് അധികൃതര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് കമ്ബനിയുടെ കണക്‌ട് വിത് ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ സിം കാര്‍ഡ് വിതരണം. 18 വയസിന് മുകളിലുള്ളവര്‍ക്ക് സിം കാര്‍ഡ് ലഭിക്കും. ഇമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നാണ് സിം കാർഡ് ലഭിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1, 2, 3 ലൂടെ എത്തുന്നവര്‍ക്ക് സിം ലഭ്യമാകും. വിനോദ സഞ്ചാരികള്‍ യുഎഇയില്‍ നിന്ന് പുറത്തേയ്ക്ക് കടക്കുമ്പോള്‍ സിം പ്രവര്‍ത്തന രഹിതമാകും.

shortlink

Post Your Comments


Back to top button