Latest NewsIndia

അമിത്ഷായുടെയും സ്മൃതി ഇറാനിയുടെയും ഒഴിവിലേക്കുള്ള രണ്ടു രാജ്യസഭാ സീറ്റും ബിജെപിക്ക് തന്നെ: വെട്ടിലായി കോൺഗ്രസ്

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് 28ന് അമിത് ഷാ രാജ്യസഭാംഗത്വം രാജിവെച്ചു. എന്നാല്‍ അന്ന് സ്മൃതി ഇറാനി രാജ്യസഭാംഗത്വം രാജിവെച്ചില്ല.

അമിത് ഷായും സ്മൃതി ഇറാനിയും ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗത്വം വ്യത്യസ്ത ദിവസങ്ങളിലാണ് രാജിവെച്ചത്. അപ്പോൾ തന്നെ എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇങ്ങനെ ചെയ്തത് ബിജെപിയുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് അമിത് ഷാ ജയിച്ചത്. ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്നാണ് സ്മൃതി ഇറാനി ജയിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് 28ന് അമിത് ഷാ രാജ്യസഭാംഗത്വം രാജിവെച്ചു. എന്നാല്‍ അന്ന് സ്മൃതി ഇറാനി രാജ്യസഭാംഗത്വം രാജിവെച്ചില്ല. തൊട്ടടുത്ത ദിവസമാണ് അവര്‍ രാജ്യസഭാംഗത്വം ഒഴിഞ്ഞത്. രണ്ടുപേരും ഒരുമിച്ച് ഒഴിഞ്ഞാല്‍ ഗുജറാത്ത് നിയമസഭയില്‍ ഒരേ സമയം രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടത്തേണ്ടി വരുമെന്നും അത് കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടാന്‍ ഇടയാക്കുമെന്നും ബിജെപി കണക്കുകൂടിയായിരുന്നു രാജി വ്യത്യസ്ത ദിവസങ്ങളിൽ നടത്തിയത്.

ഇപ്പോൾ അവർ കരുതിയത് പോലെ തന്നെ വ്യത്യസ്ത ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ രണ്ടു സീറ്റും ബിജെപിക്ക് തന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞു. അമിത് ഷായും സ്മൃതി ഇറാനിയും രാജിവെച്ച രാജ്യസഭാ സീറ്റുകളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിങ്വി ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 99 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 77ഉം. രണ്ടു ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഫസ്റ്റ് പ്രിഫറന്‍സ് വോട്ട് ഫലപ്രദമായി ഉപയോഗിച്ച് ബിജെപിക്ക് ജയം ഉറപ്പാക്കാം.

എന്നാല്‍ ഒരുദിവസമാണ് രണ്ട് തിരഞ്ഞെടുപ്പും നടക്കുന്നതെങ്കില്‍ ഇത് നീക്കം പാളും. ഒരുസീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്യും. ബിജെപിയുടെ ഈ നീക്കം ഇപ്പോൾ ശരിവെച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും. അതെ സമയംനേരത്തെ പലതവണ ഇതേ രീതിയിൽ കോൺഗ്രസ് രാജിവെക്കുകയും തെരഞ്ഞെടുപ്പ് ജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ നിരവധി തവണ കോടതി വാദം കേട്ടിട്ടുള്ളത് കൊണ്ട് തന്നെ കോൺഗ്രസിന് കോടതിയിൽ പോകാനും കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button