Latest NewsIndia

ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് സൊസൈറ്റി തെരഞ്ഞെടുപ്പ്; നാലിലൊന്നുപോലും നേടാനാകാതെ സിഐടിയു

തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്‌സ് സഹകരണ സൊസൈറ്റിയുടെ പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനു വമ്പൻ വിജയം നേടാനായപ്പോൾ സിഐടിയു പാനലിനു പരാജയം. ഇന്ത്യൻ കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന ബോർഡ് തെരഞ്ഞെടുപ്പായിരുന്നു ഇത്. സിഐടിയു നേതൃത്വം നൽകിയ എതിർപാനലിനു നാലിലൊന്നു വോട്ടുപോലും നേടാനായില്ല.

സിഐടിയു പാനലിലെ മൂന്നു സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ട് 254, 284, 308 എന്നിങ്ങനെയാണ്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫി ഹൗസുകളുടെ ഭരണച്ചുമതലയാണ് ഈ സൊസൈറ്റിക്ക്.

1629 പേരാണു വോട്ട് ചെയ്തത്. സംഘം ഭരിക്കുന്ന സഹകരണവേദിയുടെ മൂന്നു സ്ഥാനാർത്ഥികൾ1330, 1317, 1254 എന്നിങ്ങനെ വോട്ടുകൾ നേടി. കെ. ഗോപകുമാർ, ടി.വി. രാജേഷ്, എൻ.കെ. ഷാജി എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button